Latest NewsNewsIndia

നിർദേശങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ; കൊവിഡ് ഹോട്ട് സ്പോട്ടിൽ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടമായി രഥോത്സവത്തിനെത്തി; കേസെടുത്ത് പോലീസ്; വീഡിയോ

ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്

ബെം​ഗളുരു; കർണ്ണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് രഥോത്സവം നടന്നു, എല്ലാ നിർദേശങ്ങളെയുംഅവ​ഗണിച്ച് ലോക്ക്ഡൗൺ ലംഘിച്ച് ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്.

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിനെതിരെ പോലീസ് ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തു. കൂടാതെ കൊവിഡ് ബഫർസോണിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയെള്ള ക്ഷേത്രത്തിലാണ് പരിപാടി നടന്നത്, കൃത്യമായി സാമൂഹികഅകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച് ഉത്സവാഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.

കൂടാതെ രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത കലബുറഗിയിൽ ഇതിനോടകം മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചു, ഇരുപതോളംപേർ ചികിത്സയിലുമാണ്.

shortlink

Post Your Comments


Back to top button