റിയാദ് : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണത്തിന് കീഴടങ്ങി. അഞ്ചു വർഷമായി റിയാദിലും ദവാദ്മിയിലും ക്യാമറ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന തെലങ്കാന മെഹബൂബ് നഗർ സ്വദേശി അബ്ദുൽ വഹീദ് (30) ആണ് ദവാദ്മി ജനറൽ ആശുപത്രിയിൽ മരിച്ചത്.
Also read : പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി വച്ച രണ്ട് പേർ പിടിയിൽ
ഈ മാസം 18നായിരുന്നു അപകടം,കെട്ടിടത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനിടെയാണ് വീണ് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബുധനാഴ്ച ദവാദ്മിയിൽ ഖബറടക്കും. ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. അവിവാഹിതനാണ്. പിതാവ്: അബ്ദുൾ ഖരീം. മാതാവ്: ഹഫീസാ ബീ.
Post Your Comments