KeralaLatest NewsNews

ക്ഷമിയ്ക്കണം, മാപ്പ് പറഞ്ഞ് സംവിധായകന്‍ രാജസേനന്‍ : അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഇന്ത്യയ്ക്ക് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്നവരെ കുറിച്ചാണ് പറഞ്ഞതെന്നും രാജസേനന്‍

 

തിരുവനന്തപുരം : കോട്ടയം പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് സംവിധായകന്‍ രാജസേനന്‍. അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ തെറ്റുപറ്റിയെന്ന് രാജസേനന്‍ പറഞ്ഞു. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നും രാജസേനന്‍ പറഞ്ഞു.

Read also : സാറിന്റെ ഉപദേശം കൊള്ളാം, പക്ഷേ കേരളത്തിന്റെ രീതി അതല്ല, ഒരു കാരണവശാലും അത് ആയിരിക്കാനും പാടില്ല

രാജസേനന്റെ വാക്കുകള്‍ : ‘രാവിലെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വിഡിയോ ഇടുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ല. എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.’

അതിനകത്ത് ഒരു പാളിച്ച വന്നത്, ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.’-രാജസേനന്‍ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം എന്നുമായിരുന്നു രാജസേനന്‍ ഇതിന് മുമ്പ് ആവശ്യപ്പെട്ടത്. പായിപ്പാടുണ്ടായ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പ്രതികരണം

സംഭവം വിവാദമായതോടെ രാഷ്ട്രീയ-സിനിമാ പ്രവര്‍ത്തകര്‍ രാജസേനനെതിരെ തിരിഞ്ഞു. ഇതോടെയാണ് താരം മാപ്പ് പറയാന്‍ തയ്യാറായത്.

https://www.facebook.com/rajasenan.nair/videos/1559062097592335/?t=2

shortlink

Related Articles

Post Your Comments

Related Articles


Back to top button