Latest NewsNewsInternational

ഇറ്റലിയിൽ വൻ ദുരന്തമായി മാറി കൊവിഡ്-19 : മരണസംഖ്യയിൽ ആശങ്കാജനകമായി വർദ്ധിക്കുന്നു, 24 മ​ണി​ക്കൂ​റി​നി​ടെ മരിച്ചവരുടെ എണ്ണമിങ്ങനെ

റോം : ചൈനയ്ക്ക് പിന്നാലെ ഇറ്റലിയിൽ വൻ ദുരന്തമായി മാറി കൊവിഡ്-19. മരണസംഖ്യ കവിഞ്ഞതായി റിപ്പോർട്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 651 പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചതോടെ മ​ര​ണ​സം​ഖ്യ 5,476 ആ​യി ഉയർന്നു. 5,560 പു​തി​യ കേ​സു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തത്.

Also read : സൂര്യതാപമേറ്റുള്ള മരണങ്ങള്‍ തടയാം

ഇതോടെ 59,138 പേ​ർ​ക്ക് കൊവിഡ്-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇതിൽ 46,638പേ​ർ ചി​കി​ത്സ​യി​ലാ​ണ്, 7,024 രോ​ഗ​വി​മു​ക്തി നേ​ടി. അ​തേ​സ​മ​യം ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടു​മെ​ന്ന് ഭ​ര​ണ​കൂ​ടം കർശന നിർദേശം നൽകി. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധാ​ന​ന്ത​രം ഇ​റ്റ​ലി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണി​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ജൂ​സെ​പ്പേ കോ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button