ആറ്റുകാല്‍ പൊങ്കാല കേരളത്തിലെ ഏറ്റവും ആദ്യം നടക്കുന്ന പൊങ്കാല ആഘോഷമാണ് തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന ഗിന്നസ് റെക്കോര്‍ഡും ആറ്റുകാല്‍ പൊങ്കാലയ്ക്കുണ്ട്. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും.
ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇതൊക്കെയാണ്. പൊങ്കാലയ്ക്ക് മുമ്പായി വ്രതം എടുത്തിരിക്കണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കണം. വ്രതം എടുക്കുന്ന സമയത്ത് മത്സ്യമാംസാദികളും ലഹരി പദാര്‍ത്ഥങ്ങളും ഒഴിവാക്കണം. കൃത്യമായ നിഷ്ഠയോടും വ്രതത്തോടും കൂടി പൊങ്കാല അര്‍പ്പിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ ദേവി നടത്തിത്തരുമെന്നാണ് വിശ്വാസം. പൊങ്കാല ഇടുന്നതിന്റെ തലേദിവസം ഒരിക്കല്‍ എടുക്കണം. പൊങ്കാല ഇടുന്നതിന് മുന്‍പ് ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്.
കോടി വസ്ത്രം ധരിച്ചാണ് പൊങ്കാല ഇടുന്നത്. വെറും തറയില്‍ അടുപ്പും കൂട്ടി അതില്‍ മണ്‍കലം വെച്ചാണ് പൊങ്കാല സമര്‍പ്പണം. ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. കൂടതെ പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് ഒരുക്കണം ശേഷം ഉണക്കലരി, നാളികേരം, ശര്‍ക്കര, നെയ്യ് എന്നിവയാണ് പൊങ്കാലയ്ക്കായി വേണ്ടത്. പൊങ്കാല തിളച്ചു തൂവണം എന്നാണ് വിശ്വാസം. ഓരോ ദിശയിലേക്കും തിളച്ചു തൂവുന്നതിന് ഓരോ അര്‍ത്ഥങ്ങളുണ്ട്. കിഴക്കോട്ട് തിളച്ചു തൂവിയാല്‍ ഇഷ്ടകാര്യങ്ങള്‍ ഉടനടി നടക്കുമെന്നും വടക്കോട്ട് ആണെങ്കില്‍ കാര്യസാധ്യത്തിന് സമയമെടുക്കുമെന്നും പടിഞ്ഞാറോട്ടും തെക്കോട്ടുമായാല്‍ ദുരിതം മാറുവാന്‍ ഇനിയും സമയമെടുക്കുമെന്നുമാണ് വിശ്വാസം.
പൊങ്കാല നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയായി ശര്‍ക്കര പായസം, കടുംപായസം അഥവാ കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും കെുമ്പിളപ്പം, മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
Post Your Comments