തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ തട്ടിപ്പ് വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം പ്രളയ ഫണ്ട് തുക തട്ടിയ കേസില്‍ ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള അഞ്ചു പേരില്‍ നാലുപേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. സിപിഎം പ്രാദേശിക നേതാവ് നിതിന്‍, ഭാര്യ ഷിന്റു, മഹേഷ്,വിഷ്ണു എന്നിവരാണ് പിടിയിലായത്. എന്നാല്‍ കേസിലെ മൂന്നാം പ്രതി സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം അന്‍വര്‍ ഇപ്പോഴും ഒളിവിലാണ്.
Post Your Comments