Latest NewsNewsIndia

നിങ്ങളെ എത്ര രൂപക്കാണ് വില്‍ക്കാന്‍ വെച്ചിരിക്കുന്നത്; അരവിന്ദ് കെജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. കെജരിവാള്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ സംഭവത്തിലാണ് രൂക്ഷ വിമര്‍ശനവുമായി കശ്യപ് എത്തിയത്. നിങ്ങളെ എത്ര രൂപക്കാണ് വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്ന് അദേഹം ചോദിച്ചു. ട്വീറ്ററിലൂടെയായിരുന്നു വിമര്‍ശനം.

‘മഹാനായ അരവിന്ദ് കെജരിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു അധിക പ്രശംസയാകും. നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് തീരെയില്ല.’ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതെന്നും അനുരാഗ് കശ്യപ് ട്വിറ്റ് ചെയ്തു.

രാജ്യദ്രോഹക്കേസിലാണ് കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജെഎന്‍യു യുണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കനയ്യ കുമാര്‍ കൂടാതെ അഞ്ച് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button