കൊച്ചി: ക്രിസ്ത്യന്‍ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ച ട്രാവല്‍ ഏജന്‍സി ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴയില്‍ ട്രാവല്‍ ഏജന്‍സി നടത്തി വന്നിരുന്നയാളാണ് തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തതിരുന്ന ക്രിസ്ത്യന്‍ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ചത്.
ഒന്നര വര്‍ഷത്തെ പ്രലോഭനങ്ങള്‍ക്കും പീഡനത്തിനുമിടയില്‍ സ്ഥാപന ഉടമ യുവതിക്ക് സാമ്ബത്തിക സഹായം ഉറപ്പു നല്‍കുകയും സഹോദരിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ക്രിസ്തുമതക്കാരിയായ യുവതി മതം മാറണമെന്നായിരുന്നു ആവശ്യം. മൂവാറ്റുപുഴയിലെത്തി പരാതി നല്കാന് ഭയന്ന യുവതി കാഞ്ഞാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ഞാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറി.
2010ല്‍ മറ്റൊരു സ്ത്രീയുടെ പഴ്സ് പിടിച്ചു പറിച്ച് ഉപദ്രവിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് ടൂര്‍ ഏജന്‍സി ഉടമയായ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലില്‍ ടൂര്‍ ഏജന്‍സിയില്‍ ജോലിക്കെത്തിയ തന്നെ ഒന്നര വര്‍ഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂര്‍, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
ALSO READ: പൗരത്വ നിയമ ഭേദഗതി: ഡൽഹിയിലെ സംഘർഷത്തിൽ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു
പ്രതി നാടുവിട്ടതായിട്ടാണ് വിവരെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും മൂവാറ്റുപുഴ എസ് ഐ ടി എം സൂഫി അറിയിച്ചു. അതേസമയം പ്രതിയെ രക്ഷിക്കുന്നതിന് പൊലീസിലെ ചിലര്‍ ഒത്താശ നല്‍കുന്നതായും മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനുള്ള സൗകര്യവും നല്‍കിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ 18ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ പിടിക്കാന്‍ വൈകിയത് പൊലീസിനെതിരെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
Post Your Comments