Kerala

കരുണ വിവാദം; വിശദീകരണവുമായി ബിജിപാലും ആഷിഖ് അബുവും

കൊച്ചി: ‘കരുണ’ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ആഷിഖ് അബുവും ബിജിബാലും രംഗത്ത്. വില്‍പ്പന ചെയ്തത് 908 ടിക്കറ്റുകള്‍ മാത്രമാണെന്നും പരിപാടി നടത്തിയതില്‍ നിന്നും 6,02,193 രൂപ മാത്രമാണ് ലഭിച്ചതെന്നും ഇവർ വ്യക്തമാക്കി. ഇവരോടൊപ്പം ഗായിക സിതാര കൃഷ്ണകുമാര്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍, ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍, സംവിധായകന്‍ മധു സി. നാരായണന്‍ എന്നിവരും ലൈവിൽ വന്നിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പറഞ്ഞിരുന്നുവെന്നും അതിനാലാണ് സ്റ്റേഡിയം അനുവദിച്ച്‌ കിട്ടിയതെന്നും ബിജിപാൽ പറഞ്ഞു. പരിപാടി കാണാനായി എത്തിയത് 4000 പേര്‍ മാത്രമായിരുന്നുവെന്നുംഅതില്‍ത്തന്നെ 3000 പേര്‍ സൗജന്യമായാണ് പരിപാടി കണ്ടതെന്നുമാണ് ഇരുവരും വിശദീകരണം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button