CricketLatest NewsNewsSports

വനിത ട്വന്റി20 ത്രിരാഷ്ട്ര ടൂര്‍ണമെന്റ് : കലാശപ്പോരിൽ ഇന്ത്യക്ക് തോല്‍വി. കിരീടം നേടി ഓസ്ട്രേലിയ

മെൽബൺ : വനിത ട്വന്റി20 ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ കലാശപ്പോരിൽ ഇന്ത്യക്ക് പരാജയം. ഓസ്ട്രേലിയ 11 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. ഓസ്ട്രേലിയ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 155 റൺസ് മറികടക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. 20 ഓവറില്‍ 144ന് പുറത്തായി. ഞ്ചുവിക്കറ്റെടുത്ത ജെസ്സ് ജോനസ്സെനാണ് ഇന്ത്യയെ വീഴ്ത്തിയത്.

Also read : ഛേത്രിക്കു പിന്നാലെ പോര്‍ച്ചുഗല്‍ ക്ലബില്‍ ബൂട്ടുകെട്ടാന്‍ ഒരുങ്ങി ഒരു ഇന്ത്യന്‍ യുവ താരം ; കരാര്‍ ഒപ്പുവെച്ചു

ഓസീസ് ബത് മൂണി (54 പന്തില്‍ 71) ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ആഷ്ലി ഗാര്‍ഡ്നര്‍, മെഗ് ലാനിങ് എന്നിവര്‍ 26 റണ്‍സ് വീതം നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ സ്മൃതി മന്ഥാന ആണ് (37 പന്തില്‍ 66) മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. റിച്ച ഘോഷ് (17), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (14) തുടങ്ങിയവരും ഭേദപ്പെട്ട സ്‌കോർ നേടാൻ ഇന്ത്യയെ സഹായിച്ചു. ഇംഗ്ലണ്ടായിരുന്നു ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button