ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായതിനു പിന്നാലെ തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖരുടെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. . എജിഎസ് കമ്ബനി പണമിടപാട് സംബന്ധിച്ചാണ് വിജയ്നെതിരെ ഇഡി നടപടി. മാസ്റ്റര്‍ എന്ന സിനിമ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് വിജയിനെ കസ്റ്റഡിയിലെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് ഇഡി വിജയ്ക്കു നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇപ്പോള്‍ നടനെ കസ്റ്റഡിയില്‍ എടുത്തത്.
സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉദ്യോഗസ്ഥര്‍ നിർത്തിവെപ്പിച്ചിരിക്കുകയാണ്. അതെ സമയം തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി വരികയാണ്. സിനിമാ ഫിനാന്‍സിയര്‍ അനുഭാചെലിയന്റെ വീടും ഓഫീസും കേന്ദ്രീകരിച്ചുള്ള അന്വേഷണവും സജീവമായി പുരോഗമിക്കുകയാണ്.വിജയുടെ പുതിയ സിനിമ ബിഗിലിന്റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് വിജയയെ കസ്റ്റഡിയില്‍ എടുത്തത്. മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്പിന്റെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്.എജിഎസിനെ കേന്ദ്രീകരിച്ചുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്ന് രാവിലെയാണ് ആരംഭിച്ചത്. എജിഎസ് എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ ഓഫീസ്, ചെന്നൈ നഗരത്തിലുള്ള വീട്, തേനമ്ബെട്ടയിലെ ഓഫീസ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
Post Your Comments