ചെന്നൈ: പത്മഭൂഷണ്‍ പുരസ്‌കാരനിറവില്‍ തിളങ്ങുന്ന കൃഷ്ണമ്മാള്‍ ജഗനാഥന് പോരാട്ടത്തിന്റെയും ചങ്കുറപ്പിന്റെയും ഒരായിരം കഥകള്‍ പറയാനുണ്ട്. തമിഴ്‌നാടിലെ സാമൂഹിക അനീതിക്കെതിരുയുള്ള ശക്തമായ ശബ്ദമായിരുന്നു കൃഷ്ണമ്മാള്‍ ജഗന്നാഥന്റെത്.തമിഴ്‌നാട്ടിലെ ഭൂരഹിതര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി അശ്രാന്ത പരിശ്രമമാണ് കൃഷ്ണമ്മാള്‍ നടത്തിയത്. ഭൂദാന്‍ പ്രസ്ഥാനത്തിലൂടെ ഭൂരഹിതര്‍ക്ക് പതിനായിരത്തോളം ഏക്കര്‍ ഭൂമി വിതരണം ചെയ്തു.
1968ല്‍ വേതന തര്‍ക്കത്തിന്റെ പേരില്‍ നടന്ന മനുഷ്യക്കുരിതിയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗാന്ധിയന്‍ തത്വങ്ങളിലൂടെയുള്ള കൃഷ്ണമ്മാളിന്റെ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്ടിന്റെ പരിവര്‍ത്തനത്തിന് പ്രധാന ഏടായി.1981 ല്‍ കൃഷ്ണമ്മാളും ഭര്‍ത്താവ് ശങ്കരലിംഗവും ചേര്‍ന്ന് ലാന്‍ഡ് ഫോര്‍ ജി ടില്ലേര്‍സ് ഫ്രീഡം (ലാഫ്റ്റി) സ്ഥാപിച്ചു. പ്രസ്ഥാനത്തിലൂടെ 13000 കുടുംബങ്ങള്‍ക്ക് 13000 ഏക്കര്‍ ഭൂമി കൈമാറി.
കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു,സ്ഥിതി അതീവ ഗുരുതരമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്
കാര്‍ഷികേതര സീസണില്‍ കര്‍ഷകര്‍ക്ക് ദാരിദ്ര്യം മറിക്കടക്കാനായി തയ്യല്‍, പായ നെയ്ത്ത്, മരപ്പണി, കൊത്തുപണി എന്നിവ നടത്താനുള്ള വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. ദളിത് പെണ്‍കുട്ടികള്‍ക്കായി ദമ്പതികള്‍ കമ്പ്യൂട്ടർ പരിശീലന ക്ലാസുകളും നടത്തി. 2004ല്‍ സുനാമിയില്‍ തകര്‍ന്നടിഞ്ഞ കുടുംബങ്ങളുടെ പുനരധിവാസത്തിനായി കൃഷ്ണമാളും സംഘടനവും പ്രവര്‍ത്തിച്ചു.കൃഷ്ണമ്മാള്‍ ഇന്നും പഴയ പോരാട്ടവീര്യത്തോടെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുമ്ബോള്‍ നിരവധി പേര്‍ക്ക് പ്രചോദനവും പ്രതീക്ഷയുമാവുകയാണ് കൃഷ്ണമ്മാള്‍.
Post Your Comments