ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍കലാശാലയില്‍ ജനുവരി അഞ്ചിന് നടന്നത് നക്സല്‍ ആക്രമണമാണെന്ന് ആരോപിച്ച് എബിവിപി. ദിനംപ്രതിയെന്നോളം വര്‍ധിച്ചുവന്ന അക്രമസംഭവങ്ങള്‍ ജനുവരി അഞ്ചിന് പൂര്‍ണരൂപം പ്രാപിച്ച് രക്തച്ചൊരിച്ചിലിലേക്ക് വഴിമാറുകയായിരുന്നു. ഫീസ് വര്‍ധനയ്ക്കെതിരെയുളള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം എന്ന് ഇതിനെ വിളിക്കുന്നത് തെറ്റാണെന്നും നിധി ത്രിപാദി പറഞ്ഞു.2019 ഒക്ടോബര്‍ 28ന് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവയെല്ലാം നടന്നതെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാദി ആരോപിച്ചു.
ജനുവരി അഞ്ചിന് നടന്ന അക്രമസംഭവങ്ങളിലേക്ക് മാത്രമായി ചര്‍ച്ചകള്‍ ചുരുക്കുന്നു. അന്നേദിവസം മാത്രമല്ല സര്‍വകലാശാലയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുളളത്. ഇതിന് മുന്‍പും സംഭവിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ നടന്ന സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ തയ്യാറാകണമെന്നും നിധി ത്രിപാദി ആവശ്യപ്പെട്ടു.ജനുവരി അഞ്ചിന് ഒരു സംഘം അക്രമകാരികള്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.
അക്രമം അഴിച്ചുവിട്ടത് എബിവിപി ആണെന്ന് ഇടതുപാര്‍ട്ടികള്‍ അടക്കം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എബിവിപിയുടെ വിശദീകരണം. ഇന്ന് ജെഎന്‍യു ഇടതു വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
Post Your Comments