ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഡാറ്റാ സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍. ഞായറാഴ്ചത്തെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഡാറ്റാ സെന്റര്‍ ആക്രമിച്ചതെന്നാണ് വൈസ് ചാന്‍സലര്‍ ആരോപിക്കുന്നത്. ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. മുഖം മറച്ചെത്തിയ പത്തോ പന്ത്രണ്ടോ വിദ്യാര്‍ത്ഥികളാണ് ടെക്നിക്കല്‍ സ്റ്റാഫിനെ ആക്രമിച്ച് ഡാറ്റാ സെന്‍റര്‍ അടിച്ച് തകര്‍ത്തത്.
ഞായറാഴ്ചത്തെ ആക്രമണത്തിന് രണ്ട് ദിവസം മുമ്പാണ് സംഭവം. ജെഎന്‍യുവിലെ എല്ലാ സിസിടിവി ക്യാമറകളെയും ബന്ധിപ്പിച്ചിട്ടുള്ള കണ്ണിയാണ് ഡാറ്റാ സെന്റര്‍. ആ വിദ്യാര്‍ത്ഥികള്‍ നല്ല കാര്യത്തിന് വേണ്ടിയായിരുന്നു അത് ചെയ്തിരുന്നതെങ്കില്‍ എന്തിനാണ് അവര്‍ മുഖം മറച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. ആക്രമണത്തില്‍ പങ്കുണ്ടെന്നും അത് മനപ്പൂര്‍വ്വം ചെയ്തിട്ടുള്ളതാണ്. ഭാവിയില്‍ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ നശിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. അത് സംഭവിച്ചത് ജനുവരി അഞ്ചിനാണ്. ഡാറ്റാ സെന്റര്‍ പ്രവര്‍ത്തസജ്ജമല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഭാരത് ബന്ദിനിടെ ബംഗാളിൽ എസ്‌എഫ്‌ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം
ജനുവരി മൂന്നിനും അഞ്ചിനും സംഭവിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ സംഘമാണ് ജെഎന്‍യു ക്യാമ്പസിനകത്ത് വെച്ച് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിച്ചത്.ക്യാമ്പസിനുള്ളില്‍ ആക്രമണത്തിന് പിന്നില്‍ ഇടത് പാര്‍ട്ടികളോ വലതോ പാര്‍ട്ടികളോ ആയിരിക്കാം. ഇരു പാര്‍ട്ടികളും പരസ്പരം പഴിചാരുകയാണ്. എനിക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണ്. ഞാന്‍ ഇവരെ ക്യാമ്പസിനകത്തേക്ക് അയക്കുന്നില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. അന്വേഷണം നടന്നാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ആരാണ് കുറ്റക്കാരെന്ന് അറിയൂ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments