ന്യൂസിലാന്‍ഡ് : പ്രേതകഥകളെ അനുസ്മരിപ്പിക്കും വിധം ഓറഞ്ച് നിറത്തിലുള്ള കനത്ത പുകയുടെ വലയത്തില്‍ ഈ നഗരമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്
ന്യൂസിലന്‍ഡിലെ ഒരു തെരുവിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നിലെ കാരണമാണ് ഏറെ ഭയപ്പെടുത്തുന്നത്. ഓസ്ട്രേലിയയില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കാട്ടുതീയുടെ ഫലമാണ് ഈ പ്രതിഭാസം.
Read Also : മരണതാണ്ഡവമാടി കാട്ടു തീ : 23 മരണം : സ്ഥിതി അതീവ ഗുരുതരം
രണ്ടായിരം കിലോമീറ്ററുകളോളം സമുദ്ര പ്രതലത്തിലൂടെ നീങ്ങിയെത്തിയ ഈ പുകപടലം ഓസ്ട്രേലിയയിലെ കാട്ടുതീയുടെ ഭീകരതയാണ് വെളിവാക്കുന്നത്. ചാരം നിറഞ്ഞ പുകയാണ് ന്യൂസീലന്‍ഡിലെ ഡുനെടിന് നഗരത്തില്‍ ദൃശ്യമായത്. ഡുനെടിന്നില് താമസിക്കുന്ന ടൈലര്‍ ക്രിസ്മസ് എന്ന വ്യക്തിയാണ് പുകപടലം മൂടിയ നഗരത്തിന്റെ ദൃശ്യം പകര്‍ത്തിയത്.തെരുവിലെ വാഹനങ്ങളിലെല്ലാം ചാരം മൂടിയിരുന്നതായി അദ്ദേഹം പറഞ്ഞു. ചാരവും പൊടിയും കലര്‍ന്ന പുക ശ്വസിച്ചതോടെ നിരവധിപേര്‍ക്ക് ശ്വാസതടസവും നേരിട്ടിരുന്നു.
ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ഇതുവരെ 500 ദശലക്ഷത്തോളം മൃഗങ്ങള്‍ക്കും 23 മനുഷ്യര്‍ക്കും ജീവന് നഷ്ടപ്പെട്ടതായാണ് നിലവിലെ കണക്കുകള്‍. എന്നാല്‍ തീ ഇനിയും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ മരണനിരക്കുയരാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
Post Your Comments