കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കെതിരെ വിമർശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മിനിമം കൂലി പോലും നടപ്പാക്കാത്ത എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് കശുഅണ്ടി തൊഴിലാളികളെക്കുറിച്ച് സംസാരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് മന്ത്രി ചോദിക്കുകയുണ്ടായി. കശുഅണ്ടി വ്യവസായത്തെ തകര്‍ച്ചയിലേക്കെത്തിച്ച് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടിക്ക് കൂട്ടുനിന്നു. എം.പി എന്ന നിലയില്‍ കേന്ദ്രത്തിലെ മുതലാളിമാരുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന, അവസരവാദ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രേമചന്ദ്രന്‍ എം.പിക്ക് ആരെയും എന്തും പറയാമെന്ന ധിക്കാരമാണ്. വ്യക്തിഹത്യ നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളൊന്നും വിലപ്പോകില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
Post Your Comments