മംഗളൂരു: കര്‍ണാടകയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസിൽ കാസർകോട് എത്തിച്ചു. പൊലീസ് സംരക്ഷണയിലാണ് ബസുകളില്‍ വിദ്യാര്‍ഥികളെ കേരളത്തിലെത്തിച്ചത്. അഞ്ച് കെഎസ്‌ആര്‍ടിസി ബസുകളാണ് സംസ്ഥാന സർക്കാർ ഇതിനായി അയച്ചത്. മംഗലാപുരത്ത് ഹോസ്റ്റലുകളില്‍ അടക്കം കുടുങ്ങിപ്പോയ പരമാവധി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ബസുകള്‍ അയച്ചത്.
കാസര്‍കോടെത്തിയ വിദ്യാര്‍ഥികളെ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇനിയും വിദ്യാര്‍ഥികള്‍ എത്താനുണ്ടെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകളിലാണ് വിദ്യാര്‍ഥികള്‍ മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിയത്.
Post Your Comments