തിരുവനന്തപുരം: കേന്ദ്ര പദ്ധതിയിൽ നിന്ന് ഫണ്ട് കിട്ടിയതോടെ സംസ്ഥാനത്ത് 28 അതിവേഗ പോക്സോ കോടതികൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള നിർഭയ നിധിയിൽ നിന്നു ലഭിച്ച 12.6 കോടി രൂപ ഉപയോഗിച്ചാണ് കോടതികൾ സ്ഥാപിക്കുന്നത്. 56 കോടതികൾ സ്ഥാപിക്കാനാണു കേന്ദ്രം അനുമതി നൽകിയത്.
ആദ്യമായാണു കേരളത്തിനു നിർഭയ നിധിയിൽ നിന്ന് തുക അനുവദിക്കുന്നത്. ഈ തുക ഉപയോഗിച്ചു ട്രാഫിക് വാർഡന്മാരുടെ മാതൃകയിൽ മഹിളാ പൊലീസ് വൊളന്റിയർമാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. വനിതകൾക്കും കുട്ടികൾക്കും നേരെ അക്രമം നടന്നാൽ അവർ സ്ഥലത്തു പോയി കാര്യങ്ങൾ അന്വേഷിക്കും.
ALSO READ: ഐയുസി ചാര്‍ജുകള്‍ ജനുവരിയോടെ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ : സത്യാവസ്ഥയുമായി ട്രായ്
സ്ത്രീ പീഡനക്കേസുകളിൽ അന്വേഷണം വേഗം പൂർത്തിയാക്കാറുണ്ടെങ്കിലും 2 മാസം കൊണ്ട് എല്ലാ കേസുകളും തീർക്കാൻ സാധിക്കാറില്ല. രാത്രിയാണു കൂടുതൽ പരാതികൾ വരുന്നത്. ആ സമയത്ത് അതു സ്വീകരിക്കുന്നതിനു വനിതാ പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും കാണാറില്ല. സുപ്രീം കോടതിയുടെ നിർദേശം മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Post Your Comments