തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന മംഗളൂരുവില്‍ പോലീസ് വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതിനിടെ ഇന്നലെ രാത്രി ക്യാമ്പസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കാസർഗോട്ട് കർണ്ണാടക ബസുകൾ തടഞ്ഞു.
രാത്രി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് തടഞ്ഞത്.കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുെട കോലം കത്തിച്ചു.
ഇതോടെയാണ് അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം, മംഗളൂരുവിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവയ്പില്‍ ഇന്നലെ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരോധനാജ്ഞയെ മറികടന്ന് പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെയാണ് വെടിവച്ചതെന്നാണ് വിവരം.
പ്രതിഷേധത്തിനിടെ 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.മംഗളൂരു ബന്ദറിലെ ജലീല്‍ ബന്ദക്, കുദ്രോളി സ്വദേശി നൗഷീന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവിടെ വെള്ളിയാഴ്ച അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.മംഗളൂരുവില്‍ അഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments