KeralaLatest NewsNews

നിയമ വിരുദ്ധ ഹർത്താൽ: പാലക്കാട് ബസ് തടയാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്‌തു

പാലക്കാട്: പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത സമിതി ഇന്ന് നടത്തുന്ന ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ വടക്കൻ ജില്ലകളിൽ വ്യാപക അക്രമം. പാലക്കാട് ബസ് തടയാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് തടഞ്ഞു. 25 സമരാനുകൂലികളെ ഇവിടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാളയാറിലും ബസ്സിനു നേരെ ആലുവയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. അതേസമയം, പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മലപ്പുറം ജില്ലയില്‍ മലപ്പുറം, മഞ്ചേരി തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പലയിടത്തും തുറന്ന കടകള്‍ അടപ്പിച്ചു. നഗരത്തില്‍ പലയിടങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ നിരത്തിലിറങ്ങിയ മറ്റു വാഹനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്.

ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അഗ്‌നിരക്ഷാസേന സ്ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചു.

ALSO READ: തീവ്രവാദ അനുകൂല സംഘടനകളുടെ ഹർത്താൽ: ആലുവയിലും, വാളയാറിലും കെ എസ് ആർ ടി ബസുകൾക്കു നേരെ കല്ലേറ്

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി., മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്. ശബരിമല തീര്‍ഥാടകരെയും റാന്നി താലൂക്കിനെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ല. അക്രമമോ ബലപ്രയോഗമോ നടത്തില്ലെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button