ഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിപക്ഷവും ആം ആദ്മി പാർട്ടിയും ഏറ്റവും കൂടുതൽ കൊട്ടിഘോഷിച്ച ഒന്നായിരുന്നു പോലീസ് മനഃപൂർവ്വം ബസിനു തീയിടുന്നതായും പെട്രോൾ ഒഴിച്ചുവെന്നും. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. പൊലീസിന്റെ മേല്‍നോട്ടത്തിലാണ് ബസുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഇത് നവമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനു വിശദീകരണവുമായി പോലീസ് രംഗത്തെത്തി, പോലീസിന്റെ കയ്യിൽ ഉണ്ടായിരുന്നത് വെള്ളം ആയിരുന്നെന്നും തീ അണക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അക്രമകാരികൾ തീവെക്കുന്ന വീഡിയോ തങ്ങളുടെ പക്കൽ ഉണ്ടെന്നും പോലീസ് പ്രതികരിസിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ, മറ്റൊരു വ്യാജ വാർത്ത കൂടി പൊളിഞ്ഞിരിക്കുന്നു : പോലീസ് ബസുകൾ കത്തിക്കുന്നു എന്നത് വ്യാജമാണെന്ന് ദൃക്സാക്ഷികൾ അവകാശപ്പെടുന്നു. ഇത് ചെയ്തത് ‘പുറത്തുനിന്നുള്ളവർ’ ആണ്, വീഡിയോയിൽ കാണിക്കുന്ന കാനിസ്റ്ററുകളിൽ പ്രദേശവാസികൾ നൽകിയ വെള്ളമുണ്ട്, പെട്രോളല്ല. എന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു
Another fake news busted: eyewitnesses claim that no question of police burning buses. It was done by ‘outsiders’ and the canisters being shown in a video has water given by local residents and not petrol. #groundzeroJamia
— Rajdeep Sardesai (@sardesairajdeep) December 16, 2019
Post Your Comments