തിരുവനന്തപുരം: ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചതിൽ തനിക്ക് യാതൊരു സഹതാപവും തോന്നുന്നില്ലെന്ന് സാമൂഹിക പ്രവർത്തകയും,ടെലിവിഷൻ അവതാരികയുമായ ദീപ രാഹുൽ ഈശ്വർ. ഒരു സ്ത്രീക്ക് നേരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാകുന്നതിൽ അപലപിക്കുന്നു. എന്നാൽ ശബരിമലയിൽ ആചാര ലംഘനം നടത്തിയ നക്സൽ ആണെന്ന് കോടതിയിൽ തുറന്നു പറഞ്ഞ ബിന്ദു അമ്മിണി എന്ന സ്ത്രീക്ക് നേരെ ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായതിൽ തന്റെ മനഃസാക്ഷിയിൽ യാതൊരു സഹതാപവും തോന്നുന്നില്ലെന്ന് ദീപ രാഹുൽ ഈശ്വർ മനോരമ ചാനൽ ചർച്ചയിൽ വ്യക്തമാക്കി.
ബിന്ദു അമ്മിണിക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ കണ്ണൂര്‍, എരിവേശി, പുല്ലായിക്കുടി വീട്ടില്‍ ശ്രീനാഥ് പത്മനാഭന്‍ (28) അന്താരാഷ്‌ട്ര ഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന വിഭാഗത്തിന്റെ നേതാവാണ്. എംസിഎ കഴിഞ്ഞ ഇയാള്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ ആസാദ് റോഡിലാണ് താമസം.
കുരുമുളക് സ്‌പ്രേ ഓണ്‍ലൈനിലാണ് വാങ്ങിയത് എന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കിട്ടാന്‍ ഒരു ദിവസത്തിലേറെ സമയം വേണ്ടിവരും.
Post Your Comments