തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്കു തുല്യമായി കരുതാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിയമസെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും സര്‍ക്കാരിന്റെ ഭാഗമെന്ന് പൊതുവില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതിനാലാണ് ജയദീപ് ഗുപ്തയോടും അഭിപ്രായം തേടിയത്. ഈ മണ്ഡലകാലത്ത് യുവതീപ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹവും സര്‍ക്കാരിനെ അറിയിച്ചു. ക്ഷേത്രപ്രവേശന ചട്ടത്തിന്റെ സാധുത കൂടി വിശാല ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ത്തന്നെ യുവതീപ്രവേശന വിധി സ്തംഭനാവസ്ഥയിലാണ്. കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം നടപടികളാകാം. വിശാല ബെഞ്ചിന്റെ വിധിക്കു ശേഷം പുനഃപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പാക്കാന്‍ കാലതാമസം ഉണ്ടായേക്കുമെന്നും എജി സര്‍ക്കാരിനെ അറിയിച്ചു.
സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ചേരും, അയോധ്യവിധിയും ശബരിമല വിധിയും വിലയിരുത്തും
വിശാല ബെഞ്ചിന്റെ വിധി വന്നശേഷം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാമെന്നാണു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായി ഇതു മാറി. യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധി മരവിപ്പിക്കുന്നതിനു തുല്യമാണിത്. ഈ സാഹചര്യത്തില്‍ 2018 ലെ കോടതി ഇടപെടലിനും മുന്‍പുള്ള സ്ഥിതി നിലനില്ക്കുന്നുവെന്നു വാദിക്കാനാകുമെന്നാണു സര്‍ക്കാരിനു നല്‍കിയിട്ടുള്ള നിയമോപദേശം.
Post Your Comments