തിരുവനന്തപുരം: സ്വകാര്യസ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷാചട്ടം സര്‍ക്കാര്‍ റദ്ദാക്കുന്നു. തൊഴിലിടത്തിലെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ മാത്രമാണ് ഇനിയുണ്ടാകുക. കേരള ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ചട്ടത്തിലെ വ്യവസ്ഥ ഒഴിവാക്കി തൊഴില്‍വകുപ്പ് കരട് ചട്ടം പ്രസിദ്ധീകരിച്ചു.
Read also: സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കണ്ണട നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍ : ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
ഓരോ സ്ഥാപനത്തിലെയും മുതിര്‍ന്ന ജീവനക്കാരിയെ അധ്യക്ഷയാക്കി പ്രത്യേക പരാതി പരിശോധനാ സമിതി സംസ്ഥാനനിയമത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ സമിതി മൂന്നുമാസം കൂടുമ്ബോള്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണം. വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കണം. ഇതു പരിശോധിക്കാനുള്ള ചുമതല ലേബര്‍ ഓഫീസര്‍ക്ക്. നിര്‍ദേശങ്ങളിലേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ തൊഴിലുടമയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലേബര്‍ ഓഫീസര്‍ക്കു ശുപാര്‍ശ ചെയ്യാനാകും.
Post Your Comments