Life StyleHealth & Fitness

ഗർഭിണികൾ ഗ്രീൻആപ്പിളിന്റെ ഗുണങ്ങൾ അറിഞ്ഞിരിക്കണം

ഗ്രീൻആപ്പിൾ പോഷകഗുണങ്ങളിൽ താരതമ്യേന മുന്നിലാണ്. വിറ്റാമിൻ എ,ബി,സി എന്നിവയാൽ സമ്പുഷ്‌ടമായ ഗ്രീൻആപ്പിൾ ഗർഭിണികൾക്ക് നിരവധി ഗുണങ്ങൾ സമ്മാനിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ ഗർഭസ്ഥശിശുവിന്റെ ഡി.എൻ.എ ഡാമേജ് ഇല്ലാതാക്കി കുഞ്ഞിനെ മാരകരോഗങ്ങളിൽ നിന്നുപോലും സംരക്ഷിക്കുന്നു. ഒപ്പം കുഞ്ഞിന്റെ ആരോഗ്യവും ബുദ്ധിവളർച്ചയും ഉറപ്പാക്കുന്നു. ദിവസവും ഒരു ഗ്രീൻആപ്പിൾ കഴിക്കുന്നതിലൂടെ ഗർഭിണിക്കും കുഞ്ഞിനും ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാം.

ഗർഭകാല പ്രമേഹത്തെ പ്രതിരോധിക്കുന്നു എന്നതാണ് ഗ്രീൻആപ്പിളിന്റെ മറ്രൊരു പ്രധാന ഗുണം. ഗർഭകാലത്തെ പ്രധാന പ്രശ്‌നങ്ങളായ മോണിംഗ് സിക്ക്‌നസ്, ഛർദ്ദി, മനംപിരട്ടൽ, ശരീരവേദന, നീര് എന്നിവയില്ലാതാക്കാനും ദിവസവും ഒരു ഗ്രീൻആപ്പിൾ വീതം കഴിച്ചാൽ മതി. നാരുകളാൽ സമ്പുഷ്‌ടമായതിനാൽ ഗർഭകാലത്തെ ദഹനപ്രശ്‌നങ്ങളകറ്റും. ഗർഭകാല രക്തസമ്മർദ്ദം നിയന്ത്രിക്കും. ഗർഭകാലത്ത് ചർമ്മത്തിലുണ്ടാകുന്ന അലർജികളും അസ്വസ്ഥതകളും ഇല്ലാതാക്കി ചർമ്മം സുന്ദരമാകാൻ മികച്ചതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button