ന്യൂഡല്‍ഹി: അഭിഭാഷകരും പോലീസും തമ്മിൽ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷത്തിൽ വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് തോക്ക് കവര്‍ന്നെടുത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഇതുവരെ ഡൽഹി പോലീസ് കേസ് ഫയല്‍ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് അവരുടെ കൈയിലുണ്ടായിരുന്ന 9എംഎം സര്‍വീസ് പിസ്റ്റള്‍ തട്ടിയെടുത്തതെന്നാണ് വിവരം. വെടിയുണ്ടകള്‍ നിറച്ച നിലയിലായിരുന്നു തോക്ക്. കേസെടുത്തിട്ട് കാര്യമില്ല, അവര്‍ സ്വയം പരിഹാസ്യയാവുകയേ ഉള്ളൂ എന്നാണ് സഹപ്രവര്ത്തകന് അവരോട് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.
പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്നാണ് ശനിയാഴ്ച തിസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. അഭിഭാഷകരുടെ പരാതിയില്‍ പോലീസിന് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു. രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റവും രണ്ടു പേര്‍ക്ക് സസ്പെന്‍ഷനും നല്കാന് ഉത്തരവിട്ടിരുന്നു. ഇത് സ്റ്റേ ചെയ്യാന്‍ കോടതി സമ്മതിച്ചില്ല. അഭിഭാഷകരെ സംരക്ഷിച്ചുകൊണ്ട് കോടതി ഇടപെട്ടപ്പോള്‍ പോലീസ് തെരുവിലിറങ്ങി സമരം ചെയ്തു . ഇതിന് ശേഷമാണ് 21 പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ഒരു കേസ് ഫയല്‍ ചെയ്തത്.ഭിഭാഷകരുടെ പരാതിയില്‍ പോലീസിന് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു. ബുധനാഴ്ച അഭിഭാഷകര്‍ സാകേത് കോടതിയുടെ ഗേറ്റുകള്‍ അടച്ചിട്ട് പ്രതിഷേധം നടത്തിയിരുന്നു.
Also read : രാജ്യതലസ്ഥാനത്ത് പൊലീസുകാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം : അഭ്യര്‍ത്ഥനയുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍
Post Your Comments