ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ പൗരന് ശിക്ഷ വിധിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യക്കാരന് 15 വര്‍ഷം തടവു ശിക്ഷയാണ് തെക്കു കിഴക്കന്‍ ലണ്ടനിലെ ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതി വിധിച്ചത്. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഈ വര്‍ഷം ഏപ്രിലിലാണ് സംഭവം. 30-കാരിയായ യുവതി താമസിക്കുന്ന സ്ഥലത്തെത്തിയ 28 -കാരനായ പ്രതി യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു. യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ ശേഷമായിരുന്നു മോഷണം. പ്രതി പോയ ശേഷം യുവതി പൊലീസില്‍ വിവരമറിയിക്കുകയും,ഇയാളെ പിടികൂടുകയുമായിരുന്നു.
Also read : ഒരു വയസ്സുപ്രായമുള്ള മകനെ അമ്മ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു
Post Your Comments