ലൈംഗികബന്ധത്തിനു ശേഷം വേദന അനുഭവപ്പെടാറുണ്ടെങ്കില്‍ വളരെയധികം സൂക്ഷിക്കണം. കാരണം ഡിസ്പെറെണിയ എന്ന രോഗത്തിന്റെ ലക്ഷണമാണ് അതെന്നാണ് മുംബൈ സെക്സ് ഹെല്‍ത്ത് വിദഗ്ധനായ ഡോ. ദീപക് ജുമാനി പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷമോ അതിന് മുമ്ബോ തോന്നുന്ന വേദന ഡിസ്പെറെണിയ എന്ന രോഗത്തിന്റെ ആദ്യ ലക്ഷണമാണെന്ന് അദ്ദേഹം പറയുന്നു.
ജനനേന്ദ്രിയത്തിലാണ് ഈ വേദന സാധാരണ കാണുന്നതെങ്കിലും ഇത് യോനിക്കുള്ളിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്സിനു ശേഷം ദീര്‍ഘനേരം നിലനില്‍ക്കുന്ന പുകച്ചിലോ അസ്വസ്ഥതയോ ആണ് ഇതിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഇതിനു പിന്നില്‍ ശാരീരികമാനസികലക്ഷണങ്ങള്‍ ഒരുപാട് ഉണ്ടെന്നാണു അദ്ദേഹം പറയുന്നത്. ആവശ്യത്തിനു ലൂബ്രിക്കേഷന് ഇല്ലാതെ വരിക, അണുബാധ, എരിച്ചില്‍, മുറിവുകള്‍ തുടങ്ങി ഈസ്ട്രജന് അളവ് കുറയുന്നതു വരെ ഇതിനു പിന്നിലെ കാരണങ്ങളാണ്.
Post Your Comments