മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുഗന്ധിവാര്‍. നവംബര്‍ ഏഴിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നാണ് മുഗന്ധിവാറിന്റെ മുന്നറിയിപ്പ്. നവംബര്‍ എട്ടിന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. ഇതിന് മുമ്പ് സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
മഹാരാഷ്ട്രയിലെ ജനവിധി ഏതെങ്കിലും പാര്‍ട്ടിക്കുള്ളതല്ല. മറിച്ച് മഹായുതി സഖ്യത്തിന് അനുകൂലമാണെന്നും മുഗന്ധിവാര്‍ പറഞ്ഞു.ബി.ജെ.പി-ശിവസേന സഖ്യം ഫെവിക്കോളിനേക്കാള്‍, അംബുജാ സിമന്റിനേക്കാള്‍ ശക്തമാണ്. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും മുഗന്ധിവാര്‍ പറഞ്ഞു.
2.5 വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനാ നേതൃത്വത്തിന്റെ ആവശ്യമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന തടസമായി നില്‍ക്കുന്നതെന്ന് മുഗന്ധിവാര്‍ ആരോപിച്ചു.സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. ആവശ്യമെങ്കില്‍ മാത്രമേ കേന്ദ്ര നേതൃത്വം ഇടപെടൂ എന്നും മുഗന്ധിവാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments