Latest NewsNewsIndia

കര്‍ണാടകയില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

ബംഗളൂരു: കര്‍ണാടകയില്‍ കൂട്ടത്തോടെ കുടിയേറിയ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 60 ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ ആണ് അറസ്റ്റിലായത്. 29 പുരുഷന്മാര്‍, 22 സ്ത്രീകള്‍, 9 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം കേസെടുക്കുകയും അഭയാര്‍ത്ഥികളെ തിരിച്ച് നാട്ടിലയക്കാന്‍ നടപടികള്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ബംഗളൂരു പോലീസ് നടത്തിയ പരിശോധനയിലാണ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്കൊപ്പം 22 നൈജീരിയന്‍ പൗരന്മാരെയും അറസ്റ്റ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. വിസയോ പാസ്‌പോര്‍ട്ടോ ഇല്ലാതെയാണ് ഇവര്‍ രാജ്യത്ത് കടന്നതെന്നും ജോലി തേടിയാണ് ബംഗളൂരുവില്‍ എത്തിയതെന്നും അദ്ദേഹം അറിയിച്ചു. നഗരത്തിലെ രാമമൂര്‍ത്തി നഗര്‍, ബെല്ലന്ദൂര്‍, മറാത്തഹള്ളി എന്നിവിടങ്ങളില്‍ നിന്നാണ് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത്. ഇവരെ സര്‍ക്കാരിന്റെ ചുമതലയിലുളള ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ALSO READ: സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി; നടന്റെ വീടിനു കനത്ത പൊലീസ് സുരക്ഷ

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനായി ഈ മാസം ആദ്യം ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരുടെ ഡാറ്റാബേസ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button