വനിത ശിശു വകുപ്പിന്റെ നിയന്ത്രണത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ഹോം മാനേജർ, റസിഡന്റ് വാർഡൻ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യു നവംബർ ആറിന് രാവിലെ 11ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തിൽ തൽപ്പരരായ സ്ത്രീ ഉദ്യോഗാർത്ഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ഇന്റർവ്യൂവിന് ഹാജരാകണം.
ഹോംമാനേജർക്കുള്ള യോഗ്യത: എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി)/ എം.എ(സൈക്കോളജി), എം.എസ്.സി (സൈക്കോളജി). പ്രതിമാസം 18000 രൂപയാണ് വേതനം. പ്രായം 18 വയസ്സിനും 35 വയസ്സിനും ഇടയ്ക്ക്.
ഫുൾടൈം റസിഡൻസ് വാർഡനുള്ള യോഗ്യത ബിരുദം, സമാന തസ്തികയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 18 വയസ്സിനും 35 വയസ്സിനും ഇടയ്ക്ക്. വേതനം പ്രതിമാസം 13000 രൂപ. ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അന്ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002, ഫോൺ നമ്പർ: 0471-2348666, വെബ്‌സൈറ്റ്: www.keralasamakhya.org.
Post Your Comments