KeralaLatest NewsNews

വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോൺഗ്രസിന്റെ തോൽവി : പ്രതികരണവുമായി കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി വട്ടിയൂർകാവ് മുൻ കോൺഗ്രസ് എംഎൽഎയും,നിലവിൽ എംപിയുമായ കെ മുരളീധരൻ. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ചെ​ന്നും എ​ൻ​എ​സ്എ​സി​നെ എ​തി​ർ​ക്കാ​ൻ സി​പി​എം ആ​ർ​എ​സ്എ​സി​നെ കൂ​ട്ടു​പി​ടി​ച്ചെ​ന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ച​തി​ന് ത​ന്‍റെ പ​ക്ക​ൽ തെ​ളി​വു​ക​ളു​ണ്ട്. അതിപ്പോൾ പുറത്തു വിടുന്നില്ല. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നേ​രി​ട്ടാ​ണ് അ​തു ചെ​യ്ത​ത്. എ​ൻ​എ​സ്എ​സി​നെ എ​തി​ർ​ക്കാ​ൻ സി​പി​എം ആ​ർ​എ​സ്എ​സി​നെ കൂ​ട്ടു​പി​ടി​ക്കുകയായിരുന്നുവെന്നും, ആ​ർ​എ​സ്എ​സ് വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ലേ​ക്കു മ​റി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ ആരോപിച്ചു.

Also read : വനിതാ കമ്മീഷന്‍ സഭാ അനുകൂലികള്‍ക്കൊപ്പം, നീതി കിട്ടില്ലെന്ന് ഉറപ്പാണ്; ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

എം​എ​ൽ​എ​മാ​രെ രാ​ജി​വ​യ്പി​ച്ച് എം​പി​മാ​രാ​ക്കി​യ​ത് ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മാ​യി​ട്ടി​ല്ല. ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ എ​ട്ട് വ​ർ​ഷം പ​രി​പാ​ലി​ച്ച ത​ന്‍റെ മ​ണ്ഡ​ല​മാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ്. ആ ​മ​ണ്ഡ​ല​മാ​ണു യു​ഡി​എ​ഫി​നു ന​ഷ്ട​മാ​യ​ത്. അ​തി​ൽ ഏ​റ്റ​വും ദുഃ​ഖി​ത​ൻ താ​നാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യക്തമാക്കി. പ്ര​ള​യ​കാ​ല​ത്ത് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ശേ​ഖ​രി​ച്ചു ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ കൊ​ടി വീ​ശി ക​യ​റ്റി​യ​യച്ചതല്ലാതെ പ്ര​ശാ​ന്ത് ഒ​ന്നും ചെ​യ്തിട്ടില്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ലക്ഷ്യമിട്ടു പ്ര​ശാ​ന്തി​നെ മേ​യ​ർ ബ്രോ ​ആ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also read : കേരള കോൺഗ്രസ് പോര്: ചെയർമാൻ ഇൻ ചാർജ് ജോസഫ് പാർലിമെന്‍റ് പാർട്ടി യോഗം വിളിച്ചു

വട്ടിയൂർക്കാവിൽ 14,465 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു സിപിഎം സ്ഥാനാർഥി വി.​കെ. പ്ര​ശാ​ന്ത് കോ​ണ്‍​ഗ്ര​സി​ലെ കെ. ​മോ​ഹ​ൻ​കു​മാ​റി​നെ തോൽപ്പിച്ചത്. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് നി​യ​മ​സ​ഭാ മ​ണ്ഡ​ലം വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​മാ​യി മാ​റി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ട​തു മു​ന്ന​ണി ഇ​വി​ടെ വി​ജ​യം നേടുന്നത്. മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ന​ട​ന്ന 2011 ലെ​യും 2016 ലെ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കെ. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button