Life Style

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണശേഷം ഈ ശീലങ്ങൾ ഒഴിവാക്കുക

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണശേഷം ചില ശീലങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അവ എന്തൊക്കെ ആണെന്ന് നോക്കാം. നന്നായി ഭക്ഷണം കഴിച്ച ശേഷം ഒന്ന് മയങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഇതൊരു ചീത്ത ശീലമാണ്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുകയാണ് നല്ലത്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞിട്ട് ഉറങ്ങുന്നതും നിര്‍ത്തണം.

Read also: കള്ളനോട്ടു നല്‍കി കാളയെ വാങ്ങിയ കേസിന് കോഴിക്കോട് ഹവാല സംഘവുമായി ബന്ധമുണ്ടെന്ന് സംശയം

ഭക്ഷണം കഴിച്ച ഉടന്‍ കുളിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. വയറ്റില്‍ മറ്റ് അസ്വസ്ഥതകള്‍ക്കിടയാക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചയുടന്‍ പഴങ്ങള്‍ കഴിക്കുന്നത് അത്ര നല്ലതല്ല. ദഹനം നന്നായി നടക്കാന്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ ശേഷമോ ആണ് പഴങ്ങള്‍ കഴിക്കേണ്ടത്. അമിതമായി ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കുന്നവരുണ്ട്. ഇത് ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുമെന്ന് മാത്രമല്ല ശരീരം അയണ്‍ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. ഭക്ഷണം കഴിഞ്ഞശേഷം ഉടന്‍ എവിടെയെങ്കിലും ഇരിക്കരുത്. പകരം അല്‍പ്പമൊന്ന് നടക്കണം. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button