Latest NewsNewsIndia

സത്യം പറഞ്ഞ മുഖ്യമന്ത്രിയെ ആയൂർവേദ ഡോക്ടർമാർ ആക്ഷേപിക്കരുത് – വൈദ്യമഹാസഭ

തിരുവനന്തപുരം•നാട്ടുവൈദ്യന്മാരെല്ലാം വ്യാജ വൈദ്യന്മാരല്ലെന്ന സത്യം തുറന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ആക്ഷേപിക്കരുതെന്ന് വൈദ്യമഹാസഭ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ആയൂർവേദ ചികിത്സ നടത്താൻ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധ മല്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടില്ല.പഠിച്ചു വന്നവർ മാത്രമാണ് ആയൂർവേദത്തിന്‍റെ എല്ലാ അവകാശികളു മെന്ന് ചിന്തിക്കരുതെന്നും സർട്ടിഫിക്കറ്റില്ലാത്ത വൈദ്യന്മാരുടെ ചികിത്സയിലൂടെ രോഗങ്ങൾ മാറ്റിയ വ്യക്തികൾ ചികിത്സയുടെ സാക്ഷ്യപത്രങ്ങ ളെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളജ് പഠനം കഴിഞ്ഞിറ ങ്ങിയ ഡോക്ടർമാർ ഇത്തരം വൈദ്യന്മാരുടെ അടുത്ത് പഠിക്കാനെത്തിയത് തനിക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പറയാത്ത കാര്യങ്ങൾ മുഖ്യമന്ത്രിയുടേതെന്ന നിലയിൽ പ്രസ്താവിച്ച് ആയൂർവേദ ഡോക്ടർ മാർ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത് മുഖ്യമന്ത്രിയെ അപമാനിക്കലാണ്. ഉത്തരവാദിത്തപ്പെട്ട സംഘടനയ്ക്ക് ഇത് ചേർന്നതല്ല.

അയ്യായിരം വർഷം പഴക്കമുള്ള നാട്ടുവൈദ്യത്തെ നിലനിർത്തിയത് മഹർഷിമാരുടെ പരമ്പരയും ഇവിടുത്തെ ആയൂർവേദ വൈദ്യ സമൂഹവുമാണ്. സർക്കാരിൽ നിന്ന് മാസ ശമ്പളം നേടിക്കൊണ്ടല്ല, നാടിനോടുള്ള സേവനമായിട്ടാണ് വൈദ്യവും ചികിത്സാ സമ്പ്രദായങ്ങളും അവർ ചെയ്തുപോന്നത്. ആയൂർവേദ കോളജിൽ പഠിപ്പിക്കുന്ന ആയൂർവേദ പുസ്തകങ്ങളിൽ ഒന്നുപോലും ബിരുദധാരികളായ ഡോക്ടർമാർ എഴുതിയ തല്ലെന്ന് മറക്കരുത്. പഠിക്കുന്ന പുസ്തമെഴുതിയ മഹാന്മാരായ ആചാര്യന്മാരെ ആക്ഷേപിക്കരുത്.

രാജഭരണകാലം മുതൽ ആയൂർവേദ ഡിപ്ലോമ കോഴ്സാണ് നിലനിന്നത്. 1979 ൽ ഇതിനെ ഡിഗ്രി കോഴ്സാക്കിമാറ്റി. ബാച്ചിലർ ഓഫ് ആയൂർ വേദിക് മെഡിസിൻ ആൻഡ് സർജറി എന്ന ബി.എ.എം.എസ്. കോഴ്സ് തുടങ്ങി. കോഴ്സിന്‍റെ പേര് മാറ്റിയെങ്കിലും കേരളത്തിൽ നിന്നു പഠിച്ചിറങ്ങിയ ആയൂർവേദ ഡോക്ടർമാരിൽ ഒരാളുപോലും സർജറി പ്രാക്ടീസ് ഇപ്പോഴും നടത്തുന്നില്ല. എന്നിട്ടും സർജനാണെന്ന ബോർഡുവച്ചു ചികിത്സ നടത്തുന്നവരാണ്. കേരളത്തിലെ ആയൂർവേദ ഡോക്ടർമാർ മുഖ്യമന്ത്രിക്കെതിരേ കലിതുള്ളിയിറങ്ങിയ എ.എം.എ.ഐ നേതാക്കളും ഇക്കൂട്ടത്തിൽ പെടുന്നവരാണ്. ഇല്ലാത്ത ബിരുദം ഉണ്ടെന്ന് കേരളത്തിലെ നാട്ടുവൈദ്യന്മാരാരും അവകാശപ്പെ ടുന്നില്ല. ഇല്ലാത്ത ബിരുദം ഉണ്ടെന്നു ബോർഡ് വച്ച് നാട്ടുകാരെ പറ്റിക്കുന്നത് ബി.എ.എം.എസ് ബിരുദധാരികളായ ആയൂർവേദ ഡോക്ടർമാരാണ്. സർജറി പരിശീലിക്കാതെ സർജനാണെന്ന രീതിയിൽ നാട്ടുകാരെ പറ്റിക്കുന്നു.

നാട്ടുകാരെ പറ്റിക്കുന്നത് കേരളത്തിലെ ആയൂർ വേദ ഡോക്ടർമാർ അവസാനിപ്പിക്കണം. യഥാർത്ഥ വ്യാജ വൈദ്യന്മാരെ തിരിച്ചറിഞ്ഞ് കർക്കശ നിലപാട് സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സർജറി പരിശീ ലനം നേടാത്ത ആയൂർവേദ ഡോക്ടർമാർ പേരിനൊപ്പം ബി.എ.എം.എസ് എന്ന് എഴുതുന്നത് ഒഴിവാക്കി ബി.എ.എം. എന്ന് എഴുതിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വൈദ്യമഹാസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button