കൊച്ചി : മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയതുമായി ബന്ധപെട്ടു ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മൂന്ന് പേർ അറസ്റ്റിൽ. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ പി ഇ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. കേസിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി മരട് പഞ്ചായത്തിലെ മുൻ ഉദ്യോസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുവാദം തേടിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി ആവശ്യമായതിനെ തുടർന്നാണ് നടപടി.
Also read : പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിച്ചു മാറ്റി; സർക്കാർ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്
ഫ്ലാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. ഫ്ലാറ്റ് നിർമാണത്തിന് തീരമേഖലാ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണം. മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമർശിച്ചിട്ടുണ്ടെന്നും, നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ആദ്യം അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നും
ആവശ്യപ്പെട്ടാണു ഹർജി സമർപ്പിച്ചിട്ടുള്ളത്.
Post Your Comments