ദുബായ്: ദുബായ് എമിറേറ്റ്സിൽ നിരവധി തൊഴിലവസരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. കസ്റ്റമർ കെയർ, അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക് എന്നീ വകുപ്പുകളിൽ ഒട്ടനവധി ഒഴിവുകളുണ്ട്.
ALSO READ: കേരളത്തിലെ ആദ്യ വാഹനാപകട മരണം നടന്നത് 105 വർഷങ്ങൾക്ക് മുൻപ്; കേരള പോലീസിന്റെ കുറിപ്പിങ്ങനെ
യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് വളരെയധികം പ്രയോജനകരമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഒഴിവുകളിലേക്ക് തൊഴിലന്വേഷകരുടെ അപേക്ഷകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി അറബി ദിനപത്രമായ എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്തു.
യോഗ്യത അനുസരിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പുതിയ ആളുകളെ എയർലൈൻസ് എപ്പോഴും സ്വീകരിക്കാൻ ഒരുക്കമാണെന്നും വിവിധ സ്പെഷലൈസേഷനുകളിൽ ജീവനക്കാരെ പരിശീലിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്നും എമിറേറ്റ്സിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അഡെൽ അഹ്മദ് അൽ റെഡ പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്നായി 22,000 ത്തിലധികം ജീവനക്കാർ എയർലൈൻ ക്യാബിൻ ക്രൂ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പിന് പ്രതിവർഷം 3,500 മുതൽ 4,000 വരെ സ്റ്റാഫ് ക്യാബിൻ ക്രൂ അംഗങ്ങളെ ആവശ്യമായി വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments