ശ്രീനഗര്‍: ഭീകരവാദ ഗ്രൂപ്പുകളിലേക്ക് രാജ്യത്തു നിന്നുണ്ടായിരുന്ന ഒഴുക്ക് എക്കാലത്തെയും താഴ്ന്ന നിലയിലാണെന്ന് ജമ്മു കശ്മീർ ഡിജിപി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി. അതെ സമയം കഴിഞ്ഞ മാസം 60 വിദേശ ഭീകരര്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 45 ദിവസത്തിനിടെ രണ്ടുപേര്‍ മാത്രമാണ് ഭീകര സംഘടനകളില്‍ ചേര്‍ന്നതെന്ന് ദില്‍ബാഗ് സിംഗ് അറിയിച്ചു. കരസേനയും അതിര്‍ത്തി സുരക്ഷാ സേനയും ഉള്‍പ്പെടെയുള്ള ഒന്നിലധികം ഏജന്‍സികള്‍ നടത്തിയ വിലയിരുത്തലിന് ശേഷമാണ് കശ്മീരിലേക്ക് കടന്ന വിദേശ ഭീകരവാദികളുടെ എണ്ണം കണക്കാക്കിയത്.
പെരിയാറിന്റെ തീരത്ത് ഭൂമിക്കടിയില്‍ അസാധാരണമായ പ്രകമ്പനവും ഇരമ്പലും, ആശങ്കയോടെ ഉറങ്ങാതെ നാട്ടുകാർ
ശ്രീനഗറിലും മറ്റ് പ്രദേശങ്ങളിലുമുള്ള ഭീകരവാദികളുടെ നീക്കം സുരക്ഷാ ഏജന്‍സികള്‍ അതീവ ശ്രദ്ധയോടെയാണ് കാണുന്നത്. ശ്രീനഗറില്‍ ഭീകരവാദികള്‍ വെടിയുതിര്‍ത്ത സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.എന്നാല്‍ കശ്മീര്‍ താഴ്വരയിലും നിയന്ത്രണ രേഖയ്ക്കടുത്തുള്ള പ്രദേശങ്ങളിലും മൊബൈല്‍ ഫോണിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കാതിരുന്നതിനാല്‍ ഭീകരവാദ ഗ്രൂപ്പുകളുടെ പ്രാദേശിക സംഘങ്ങള്‍ പഞ്ചാബിലേക്ക് പോയതിന് ശേഷമാണ് പാകിസ്ഥാനിലെ തങ്ങളുടെ ആളുകളെ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് മറ്റൊരു ഉദ്യോഗസ്ഥന് പറഞ്ഞു.
Post Your Comments