ബെംഗളൂരു : കുടുംബ വഴക്കിനിടെ ഭർത്താവ്, ഭാര്യയ്ക്ക് നേരെ എറിഞ്ഞ കല്ല് കൊണ്ട് അയൽവാസിയായ സ്ത്രീക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ജെ.ജെ നഗറിൽ കല്ലേറ് കൊണ്ട് ലളിതമ്മ (50) ആണ് മരിച്ചത്. മഞ്ജുനാഥും ഭാര്യ സുനന്ദയും പതിവായി അടിപിടിയും വഴുക്കുമാണ്. സംഭവം നടന്ന ദിവസവും മഞ്ജുനാഥ് സുനന്ദയെ മർദ്ദിക്കാൻ തുടങ്ങിയതോടെ ബഹളം കേട്ട് ലളിതമ്മ ഓടി എത്തി. സുനന്ദയെ രക്ഷിക്കാൻ ശ്രമിച്ച ലളിതമ്മയെയും മഞ്ജുനാഥ് ആക്രമിച്ചു. തുടർന്ന് സുനന്ദയ്ക്ക് നേരെ കല്ലെറിയുകയും, കല്ല് മാറി ലളിതമ്മയ്ക്ക് കൊള്ളുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട ലളിതമ്മയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ മഞ്ജുനാഥിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും. ഉടൻ പിടികൂടുമെന്നും ജെ.ജെ നഗർ പോലീസ് പറഞ്ഞു.
Also read : ട്യൂഷന് അദ്ധ്യാപികയെ 12വയസുകാരൻ കുത്തികൊലപ്പെടുത്തി
Post Your Comments