കാബൂൾ : കാർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. അഫഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പോലീസ് ഡിസ്ട്രിക് 9ലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രി 9:45ഓടെയാണ് സ്ഫോടനമുണ്ടായത്. അഫ്ഗാൻ മാധ്യമം ടോളോ ന്യൂസ് റിപ്പോർട്ട് അടിസ്ഥാനമാക്കി വാർത്ത ഏജൻസി എഎൻഐയാണ് ട്വീറ്റ് ചെയ്തത്.
A car bomb explosion occurred near Green Village area in Kabul’s PD9: TOLOnews #Afghanistan pic.twitter.com/GGpJ8qwuHx
— ANI (@ANI) September 2, 2019
അൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് പോലീസ് പ്രദേശത്തെ നിയന്ത്രണം ഏറ്റെടുത്തുവെന്നും ഒരു ഇന്ധന സ്റ്റേഷന് തീപിടിച്ചതായും ആഭ്യന്തര മന്ത്രാലയ വക്താവ് നുസ്രത്ത് റഹിമി അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
#UPDATE The Interior Ministry’s spokesman Nusrat Rahimi says the area of the car bomb explosion in Kabul's PD9 has been cordoned off by police and that a fuel station in the area has caught fire: TOLOnews https://t.co/BbsY2gmnKE
— ANI (@ANI) September 2, 2019
#UPDATE 5 people killed & 50 wounded in Kabul explosion: TOLOnews quoting Afghanistan Interior Ministry https://t.co/PW4r3TgDbB
— ANI (@ANI) September 2, 2019
Post Your Comments