മഹാദേവന്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാന്റെ ജന്മദിവസമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തില്‍ നടക്കുന്നത്. മുംബൈയിലാണ് പ്രധാനമായും വിനായക ചതുര്‍ത്ഥി ദിനം ആഘോഷിയ്ക്കുന്നത്. അവിടെ ഒരാഴ്ച മുമ്പെ ഇതിനുള്ള ആഘോഷങ്ങള്‍ തുടങ്ങുന്നു. വിനായക ചതുര്‍ത്ഥി ദിനത്തിലാണ് ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കുന്നത്.
. ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് (ചിങ്ങം 17) വിനായക ചതുര്‍ത്ഥി ദിനം. അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. സെപ്റ്റംബര്‍ രണ്ട് മുതല്‍ 12 വരെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നീളും.
ഗണേശ പൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഈ ദിവസം നടത്തിവരാറുള്ളത്. ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. കളിമണ്ണില്‍ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് പൂജ നടത്തിയശേഷം കടലില്‍ നിമഞ്ജനം ചെയ്യുന്നതും വിനായക ചതുര്‍ത്ഥി നാളിലാണ്.
വിനായക ചതുര്‍ത്ഥി സമയം
വിനായക ചതുര്‍ത്ഥി ആരംഭം: സെപ്റ്റംബര്‍ 2, 2019
മധ്യാഹ്ന ഗണേശ പൂജാ മുഹൂര്‍ത്തം: സെപ്റ്റംബര്‍ 2, പകല്‍11.05 മുതല്‍ പകല്‍ 1.36 വരെ
ഗണപതി വിഗ്രഹ നിമഞ്ജനം: സെപ്റ്റംബര്‍ 12
ചതുര്‍ത്ഥി തിഥി ആരംഭം: സെപ്റ്റംബര്‍ 2, പുലര്‍ച്ചെ 4.57 മുതല്‍
ചതുര്‍ത്ഥി തിഥി അവസാനം: സെപ്റ്റംബര്‍ 3, പുലര്‍ച്ചെ 1.54 വരെ
Post Your Comments