KeralaLatest News

പുഴകളിലെ ജലനിരപ്പുയരുന്നു; നിലമ്പൂര്‍ – തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയെന്ന് സൂചന

നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ – തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സൂചന. പുന്നപ്പുഴ, കാരക്കോടന്‍പ്പുഴ, മരുതയിലെ കലക്കന്‍ പുഴ എന്നീ പുഴകളില്‍ വെള്ളം കലങ്ങി ഒഴുകുന്നതും ജലനിരപ്പുയര്‍ന്നതുമാണ് സംശയത്തിന് കാരണം. ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചനയുണ്ടെന്ന് പ്രദേശവാസികള്‍ക്ക് റവന്യു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ALSO READ: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് മെത്രാപ്പോലീത്തയുടെ പേരില്‍ വ്യാജ പ്രചാരണം: തൊമ്മനും മക്കളും പോലീസ് നിരീക്ഷണത്തിൽ

കനത്ത മഴയില്‍ മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. മലപ്പുറം നിലമ്പൂരിനടുത്ത് കവളപ്പാറയിലും വയനാട് പുത്തുമലയിലുമാണ് വന്‍നാശനഷ്ടമുണ്ടാക്കിയ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി 95 പേര്‍ക്കാണ് ് ജീവന്‍ നഷ്ടമായത്.

ALSO READ: വർഷാവർഷം സൗജന്യ അരിയും വസ്‌ത്രവുമല്ല വേണ്ടത്‌, വീട്ടില്‍ ഉറങ്ങാന്‍ സാഹചര്യമൊരുക്കണം: കുട്ടനാട്ടിൽ രോഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button