Life Style

മഴക്കാല രോഗങ്ങളെ കരുതിയിരിക്കുക

 

മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയ്ഡ്, കോളറ, ഛര്‍ദി, അതിസാര രോഗങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ മഞ്ഞപ്പിത്ത രോഗങ്ങളും പകരുന്നത് ഭക്ഷണ മലിനീകരണത്തിലൂടെയാണ്.

ടൈഫോയ്ഡ്, കോളറ, ഹെപ്പറ്റൈറ്റിസ്…

മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയ്ഡ്, കോളറ, ഛര്‍ദി, അതിസാര രോഗങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ മഞ്ഞപ്പിത്ത രോഗങ്ങളും പകരുന്നത് ഭക്ഷണ മലിനീകരണത്തിലൂടെയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഭക്ഷണം അമീബിയാസിനും വിരബാധയ്ക്കുമൊക്കെ കാരണമാകാം. കൈകാലുകളില്‍ മുറിവുകളില്ലാത്തവര്‍ക്കും എലിപ്പനിബാധ ഉണ്ടാകാറുണ്ട്. മലിനമായ കുടിവെള്ളത്തിലെ രോഗാണുക്കള്‍ തൊണ്ടയിലെയും വായിലെയും ശ്ലേഷ്മ ചര്‍മത്തിലൂടെ ശരീരത്തിനുളളില്‍ കടക്കുന്നതാണ് രോഗകാരണം.

വെളളം തിളപ്പിച്ച് മാത്രം കുടിക്കുക…

വെളളം തിളപ്പിക്കുന്നതാണ് ശുദ്ധീകരിക്കാനുളള ഏറ്റവും ലളിതവും പ്രായോഗികവുമായ മാര്‍ഗം. വെളളം തിളപ്പിച്ച് ഏതാനും സെക്കന്‍ഡുകള്‍ക്കുളളില്‍ത്തന്നെ കോളറയ്ക്കും മറ്റ് ഛര്‍ദ്ദി അതിസാര രോഗങ്ങള്‍ക്കും കാരണമായ രോഗാണുക്കള്‍ നശിക്കുന്നു. ടൈഫോയിഡിനും അമീബിയാസിനും കാരണമായ രോഗാണുക്കളും വെളളം ഏതാനും മിനിറ്റുകള്‍ വെട്ടിത്തിളയ്ക്കുമ്പോഴേക്കും നശിച്ചു പോകും. എന്നാല്‍ മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്‍ നശിക്കണമെങ്കില്‍ വെളളം അഞ്ചു മിനിറ്റെങ്കിലും നന്നായി വെട്ടിത്തിളയ്ക്കണം. തിളപ്പിച്ച കുടിവെളളം ചൂടാക്കാനുപയോഗിച്ച പാത്രത്തില്‍ത്തന്നെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.

ഐസിട്ടു വച്ച ഭക്ഷണം ഒഴിവാക്കുക….

ഐസ്‌ക്രീമിലും ഐസിട്ടു വച്ച ഭക്ഷണസാധനങ്ങളിലും ടൈഫോയ്ഡ് ബാക്ടീരിയ മാസങ്ങളോളം നിലനില്‍ക്കും. കോളറയ്ക്കു കാരണമായ ബാക്ടീരിയയും ഐസിട്ട ഭക്ഷണ സാധനങ്ങളില്‍ ആഴ്ചകളോളം നിലനില്‍ക്കും. തണുത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണം. നന്നായി പാകം ചെയ്ത ആഹാരം വൃത്തിയുളള പാത്രങ്ങളില്‍ അടച്ചു സൂക്ഷിക്കാനും ചൂടോടെ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button