നിലമ്പൂര്‍: നിരവധി മനുഷ്യജീവനുകളെ അപഹരിച്ച ഒരു പ്രദേശത്തെയാകെ ഇല്ലായ്മ ചെയ്ത കവളപ്പാള ദുരന്തം മനുഷ്യനിര്‍മ്മിതം. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവരുന്നത്. കവളപ്പാറ ദുരന്തം മനുഷ്യനിര്‍മിതമാണെന്നാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.. കവളപ്പാറയില്‍ റബ്ബര്‍ കൃഷിക്കായി മലമുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വന്‍ ഉരുള്‍പൊട്ടലിന് വഴിവച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈ പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും അവഗണിച്ചു. മണ്ണൊലിച്ച് താഴേക്കിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച രാത്രി 7.30ന് മലമുകളില്‍ നിന്ന് ഭയാനകശബ്ദത്തോടെ ഉരുള്‍പ്പൊട്ടുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മാത്രമാണ് ദുരന്തം പുറംലോകം അറിയുന്നത്
മലമുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നത് ഉരുള്‍പൊട്ടലിനു കാരണമാകുമെന്ന് കാണിച്ചു നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റബര്‍തൈകള്‍ പിഴുതെറിഞ്ഞു പോലും പ്രതിഷേധിച്ചു. ജില്ലാഭരണകൂടത്തിനു പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. കവളപ്പാറ ദുരന്തത്തിന് ആക്കം കൂട്ടിയത് അറിഞ്ഞും അറിയാതെയും അവിടെ നടത്തിയ കടന്നുകയറ്റങ്ങളാണ്. അറുപതിലധികം പേരുടെ ജീവനാണ് നിമിഷങ്ങള്‍ക്കകം ഇല്ലാതായത്.
Post Your Comments