പകര്‍ച്ചപ്പനികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വില്ലനാവുന്ന ഒന്നാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട ഒന്നാണ് ഡെങ്കിപ്പനി. ഇത് പെട്ടെന്ന് പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വളരെ മാരകമായി നിങ്ങളെ ബാധിക്കുന്ന ഒന്നാണ് ഡെങ്കിപ്പനി. എന്നാല്‍ നമ്മള് അല്പം ശ്രദ്ധിച്ചാല്‍ അത് മാരകമാവാതിരിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ആരംഭത്തില്‍ തന്നെ ചികിത്സ തേടിയാല്‍ ഡെങ്കിപ്പനിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.
കൃത്യസമയത്ത് രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്.രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ എഴ് ദിവസത്തിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ എല്ലാം തന്നെ പ്രകടമാവുന്നുണ്ട്. പ്രധാനമായും നാലു തരത്തിലുള്ള അണുക്കളാണ് കൊതുക് പരത്തുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്ന അണുക്കളാണ് ഉള്ളത്. ഇതില്‍ തന്നെ ഡെങ്കി 1, ഡെങ്കി 3 അണുക്കളാണ് മറ്റുള്ളവയെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. ഡെങ്കി ഗുരുതരമാവുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ കാണിക്കുന്നു.
നിങ്ങളില്‍ സാധാരണ ഡെങ്കിപ്പനിയെങ്കില്‍ അതിന്റേതായ ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയേണ്ടതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് മനസ്സിലാക്കണം. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദ്ദിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ തീവ്രമായ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ എങ്കില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്.
ഇതിന്റെ ചില ലക്ഷണങ്ങളാണ് വിട്ടുമാറാത്ത അസഹനീയമായ വയറു വേദന, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം, രക്തത്തിന്റെ അംശം ഛര്‍ദ്ദിക്കുന്നതില്‍ കാണപ്പെടുന്നത്, മലത്തിന്റെ നിറത്തില്‍ വ്യത്യാസം, എപ്പോഴും ദാഹിക്കുന്നത്, നാഡിമിടിപ്പ് കുറയുന്നത്, വിളറിയ ചര്‍മ്മം, ഈര്‍പ്പമേറിയ ചര്‍മ്മം, അസ്വസ്ഥത, ബോധക്ഷയം എന്നിവയാണ് ഡെങ്കിപ്പനി ഗുരുതരമാണ് എന്നതിന്റെ ചില ലക്ഷണങ്ങള്‍.രണ്ട് തരത്തിലാണ് ഡെങ്കിപ്പനികള്‍ ഉള്ളത്. ഡെങ്കി ഹെമറാജിക് ഫീവറും ഡെങ്കിഷോക് സിന്‍ഡ്രോമും.
ഡെങ്കിപ്പനിയുള്ളവര്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലറ്റുകള്‍ ക്രമാതീതമായ അളവില്‍ കുറയുകയും ഗുരുതര അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഡെങ്കി ഹെമറാജിക് ഫീവര്‍ എങ്കില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ഒക്കെ രക്തസ്രാവം സംഭവിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.
Post Your Comments