ഈജിപ്ത്: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡ്രൈവറെ കൊലപ്പെടുത്തിയ പെൺകുട്ടിക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിച്ചു. ഈജിപ്തിലാണ് 15 കാരിയായ വിദ്യാർത്ഥി വിചാരണ നേരിടുന്നത്.
ഇത് ഒരു സ്വയം പ്രതിരോധ കേസല്ലെന്നും, കൊലപാതകത്തിനും കത്തി പോലുള്ള ആയുധം സൂക്ഷിച്ചതിനും പെൺകുട്ടി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കെയ്റോ സെന്റർ ഫോർ പൊളിറ്റിക്കൽ ആന്റ് ലീഗൽ സ്റ്റഡീസ് മേധാവി അഹമ്മദ് മഹ്റാന്റെ വാദത്തെ തുടർന്നായിരുന്നു ഇത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. രണ്ട് പുരുഷസുഹൃത്തുക്കളോടൊപ്പം താൻ ഗിസാ മൃഗശാല സന്ദർശിക്കുകയായിരുന്നുവെന്ന് പെൺകുട്ടി അവകാശപ്പെടുന്നു. എന്നാൽ അവരെ പെട്ടെന്ന് കാണാതെയായി. അവൾ ആൺകുട്ടികളിലൊരാളെ വിളിച്ചപ്പോൾ ഡ്രൈവർ ഫോണിന് മറുപടി നൽകി. പെൺകുട്ടിയുടെ സുഹൃത്തിന് ഫോൺ നഷ്ടപ്പെട്ടതായി ഡ്രൈവർ പറഞ്ഞു. പെൺകുട്ടി ഡ്രൈവറുടെ അടുത്ത് ചെന്നപ്പോൾ അയാൾ പെൺകുട്ടിക്ക് ലിഫ്റ്റ് നൽകാമെന്ന് പറയുകയും മറ്റൊരു വഴിയിലൂടെ അവളെ മരുഭൂമിയിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ആ സമയം പെൺകുട്ടി കത്തി ഉപയോഗിച്ച് അയാളെ കൊലപ്പെടുത്തി.
സ്വയം പ്രതിരോധത്തിൽ കുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ സ്വയം പ്രതിരോധിക്കാൻ കുത്തിയതാണെങ്കിൽ 14 തവണ കുത്തേണ്ട കാര്യമില്ലായിരുന്നെന്ന് വാദിഭാഗം അഭിഭാഷകൻ വാദിച്ചു. ഡ്രൈവറുടെ ശരീരവും വാഹനവും തമ്മിലുള്ള ദൂരം ഏകദേശം 15 മീറ്ററായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് മുമ്പ് പെൺകുട്ടി അയാളെ പിന്തുടർന്നിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.
Post Your Comments