ദോഹ: ഖത്തറിൽ അടുത്ത 2 ദിവസങ്ങൾ കൂടി പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. പൊടി ഉയർത്തുന്ന ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റാണ് (അൽ ബരാഹി) രാജ്യത്ത് തുടരുന്നത്. പകൽ സമയങ്ങളിൽ ശക്തവും രാത്രിയോടെ ദുർബലവുമാകുന്നതാണ് ഇതിന്റെ പ്രത്യേകത.
ചൂടേറിയതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയിൽ വേനൽകാല രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങൾ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. കടൽ കാണാൻ പോകുന്നതും ഒഴിവാക്കാൻ നിർദേശമുണ്ട്.
Post Your Comments