ഫരീദ്കോട്ട്: സൈനിക രഹസ്യങ്ങള്‍ ഐഎസ്ഐക്ക് ചോർത്തി നൽകിയാൾ അറസ്റ്റലായി. പഞ്ചാബിലെ ഫരീദ്കോട്ടില്നിന്നാണ് മോഗ സ്വദേശിയായ സുഖ്വീന്ദര് സിംഗ് സിദ്ദുവിനെ പിടികൂടിയത്. പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐക്കാണ് ഇയാൾ വിവരങ്ങൾ ചോർത്തിയത്. ഇയാളില്‍നിന്നും പ്രധാനപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ കുറച്ചുകാലമായി ഫരീദ്കോട്ടിലാണ് താമസം. വര്‍ഷങ്ങള്‍ക്കുമുമ്ബ് ഒരു സന്ദര്‍ശനത്തിനിടെ അയല്‍രാജ്യത്തുള്ള ഏജന്റുമാരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു. 2015 ല്‍ ഗുരുനാനാക് ജയന്തിയോടനുബന്ധിച്ച് തീര്‍ഥാടനത്തിനായി സുഖ്വീന്ദര് പാക്കിസ്ഥാനിലേക്ക് പോയപ്പോഴായിരുന്നു ഇത്. ഇവിടെവച്ച് മൂന്ന് പാക്കിസ്ഥാനികളുമായി പരിചയപ്പെടുകയും പിന്നീട് ഇവര്‍ക്ക് വാട്സ്ആപ്പ് വഴി രഹസ്യങ്ങള്‍ ചോര്ത്തിനല്കുകയുമായിരുന്നു.
Post Your Comments