ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലെ അശോക് ലവാസയുടെ വിയോജന കുറിപ്പ് വിവരാവകാശ പ്രകാരം നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിയുടെ സുരക്ഷയെ ബാധിക്കാമെന്നും കമ്മീഷന് വ്യക്തമാക്കി.
പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്കിയ ഉത്തരവില്‍ വിയോജിപ്പ് ഉള്‍പ്പെടുത്തണമായിരുന്നുവെന്നാണ് അശോക് ലവാസ പറഞ്ഞിരുന്നത്. തെര. കമ്മിഷന് തീരുമാനങ്ങളുടെ സുതാര്യതയുടെ ഭാഗമാണിത്. പരാതികളില്‍ കാലതാമസം വരുത്തിയ കമ്മിഷനെതിരെ സുപ്രീം കോടതി തിരിഞ്ഞപ്പോഴാണ് താന്‍ ഈ നിലപാടെടുക്കാന്‍ നിര്‍ബന്ധിതനായത്. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കമ്മിഷന്റെ പ്രവര്ത്തനങ്ങളിലുണ്ടാകേണ്ട വ്യവസ്ഥയുടെ ഭാഗമാണ് വിയോജനം രേഖപ്പെടുത്തലെന്നും അശോക് ലവാസ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്കിയ ഉത്തരവിലാണ് ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയത്. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടന ബാധ്യതയാണെന്നും വിവേചനരഹിതമായി തീരുമാനമെടുത്തിരുന്നെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നെന്നും ലവാസ പറഞ്ഞിരുന്നു.
Post Your Comments