ഇന്ത്യൻ വിപണിയിലേക്കുള്ള വരവറിയിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. പുതിയ മോഡൽ എസ്.യു.വി സെല്‍റ്റോസിനെ അവതരിപ്പിച്ചു. മസ്കുലര്‍ ഷോള്ഡര്ലൈന്സ്, ഡയമണ്ട് കട്ട് അലോയി വീല്‍സ്, ഐസ്ക്യൂബ് എല്‍ഇഡി ഫോഗ് ലാമ്പുകള്‍, മുഴുവന്‍ ഡിജറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെഗ്മെന്റിലെ തന്നെ ആദ്യ 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ സിസ്റ്റം, ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവ എടുത്തു പറയേണ്ട പ്രധാന സവിശേഷതകൾ.
നോര്‍മല്‍, ഇക്കോ, സ്പോര്‍ട്ട് എന്നീ ഡ്രൈവിങ് മോഡുകളോട് കൂടിയ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എന്നീ ബിഎസ്-6 എഞ്ചിനുകൾ വാഹനത്തിൽ പ്രതീക്ഷിക്കാം. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്സ്മിഷന്, ആറ് സ്പീഡ് സിവിടി, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഇതിൽ ലഭ്യമാകും. കൂടാതെ മികച്ച സുരക്ഷാ സംവിധാങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ അവതരിപ്പിച്ചുവെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഈ വാഹനം വിപണിയിലെത്തൂ.വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടില്ല.
Post Your Comments