ലണ്ടൻ: ലോകകപ്പ് മത്സരത്തിൽ ഇന്ത്യ- അഫ്ഗാനിസ്ഥാൻ പോരാട്ടം തുടങ്ങി. ഇന്ത്യക്ക് ബാറ്റിംഗ് ലഭിച്ചു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.
ധവാനും ഭുവനേശ്വറിനും പിന്നാലെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനും പരുക്കേറ്റതിന്റെ ആശങ്ക മാറിയിട്ടില്ലെങ്കിലും അഫഗാനെതിരെ അനായാസം വിജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ചില പരീക്ഷണങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
മികച്ച ഫോമിലേക്കു തിരികെ എത്തുന്നതിനിടെയാണ് ഭുവനേശ്വറിനു പരുക്കു വില്ലനായത്. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച ഭുവിയുടെ സ്ഥാനത്തേക്ക് മുഹമ്മദ് ഷമി എത്തുമ്പോള്‍ ടീം മാനേജ്മെന്റിന് കാര്യമായ ആശങ്കകളില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഉജ്വല ഫോം കാത്തുസൂക്ഷിക്കുന്ന ഷമി ബാറ്റിങ് കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും മിടുക്കനാണ്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ഉജ്വല ഫോമിലാണെന്നതും ബോളിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷ വര്‍ധിപ്പിക്കും. അഫ്ഗാനിസ്ഥാൻ ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. നൂർ അലി സദ്രാനു പകരം ഹസ്റതുല്ല സസായും ദൗലത് സദ്രാനു പകരം അഫ്തബ് ആലവും കളിക്കും.
Post Your Comments